വയനാട്: സസ്പെൻഷനിലായിരുന്ന പൊലീസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. ബത്തേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പട്ടാണിക്കൂപ്പ് മാവേലി പുത്തൻപുരയിൽ ജിൻസൺ സണ്ണി (35) ആണ് മരിച്ചത്.ശനിയാഴ്ച രാത്രിയോടെയാണ് ജിൻസണിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 10 വർഷത്തോളം സർവീസുള്ള ജിൻസൺ ഒരു വർഷമായി സസ്പെൻഷനിലാണ്. സസ്പെൻഷനുമായി ബന്ധപ്പെട്ട നടപടികൾ നീണ്ടുപോകുന്നതിന്റെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.https://eveningkerala.com/images/logo.png