ലക്നോ: യു.പിയില്‍ ജ്വലറി മോഷണക്കേസ് പ്രതിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. സുല്‍ത്താന്‍പൂര്‍ ജ്വലറി മോഷണക്കേസിലെ രണ്ടാം പ്രതി അനൂജ് പ്രതാപ് സിംഗാണ് കൊല്ലപ്പെട്ടത്.
ഒന്നാം പ്രതി കുപ്രസിദ്ധ കുറ്റവാളി മങ്കേഷ് നേരത്തേ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് പുലര്‍ച്ചെ ഉന്നാവിലാണ് ഏറ്റുമുട്ടലുണ്ടായത്. സുല്‍ത്താന്‍പൂരിലെ ജ്വലറിയില്‍നിന്ന് ഒന്നരക്കോടി രൂപയുടെ കവര്‍ച്ച നടത്തിയെന്നാണ് കേസ്.