സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ അന്വേഷിക്കുന്ന സംഘത്തിന് 2 കേസുകൾ കൂടി, 2 സ്ത്രീകളടക്കം 4 പേർക്കെതിരെ കേസ്  

കൊച്ചി : സിനിമാ മേഖലയിലെ അതിക്രമങ്ങൾ അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് രണ്ട് കേസുകൾ കൂടി. കൊച്ചി ഇൻഫോ പാർക് സ്റ്റേഷനിലും കോഴിക്കോട് എലത്തൂരിലിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറിയത്. ജൂനിയർ ഹെയർ സ്റ്റൈലിസ്റ്റിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തത്.

2022 ഫെബ്രുവരിയിൽ എലത്തൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരാതിയിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു പേർക്ക് എതിരെയാണ് കേസെടുത്തത്. ഇവരിൽ രണ്ട് പേർ മേക്കപ്പ് ആർടിസ്റ്റ് യൂണിയന്‍റെ ഭാരവാഹികളാണ്. അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി തുടങ്ങി വകുപ്പുകളാണ് ചുമത്തിയത്.

ഷൂട്ടിംഗ് ലൊക്കേഷനിലെ രണ്ട്  ക്രൂ അംഗങ്ങൾ അശ്ലീലം പറഞ്ഞത് മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സംഘടന ഭാരവാഹികളോട് പറഞ്ഞപ്പോൾ അവർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതകളായ രണ്ടു ഭാരവാഹികൾക്കെതിരെ കേസ് എടുത്തത്. ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും. 

പൂരം കലക്കൽ: ബാഹ്യ ഇടപെടലില്ല എന്ന റിപ്പോർട്ട് അംഗീകരിക്കാനാവില്ല, ഗൂ‍ഢാലോചന ആരോപണത്തിലുറച്ച് സുനില്‍ കുമാര്‍

 

By admin