ന്യൂ ഡൽഹി: മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 5-ലുള്ള ശ്രീരഘുനാഥ് മന്ദിറിൽ 97-ാമത് ശ്രീനാരായണ ഗുരുദേവ സമാധി ദിനം ആചരിച്ചു.
സമാധി ദിന ചടങ്ങുകൾ, അലങ്കരിച്ച് തുളസി മാല്യങ്ങൾ ചാർത്തിയ ഗുരുദേവൻ്റെ ഛായാചിത്രത്തിനു മുമ്പിലെ നിലവിളക്ക് പ്രസിഡൻ്റ് ഷാജി എം രാമകൃഷ്ണൻ കൊളുത്തിയതോടെ ആരംഭിച്ചു.
സെക്രട്ടറി ലൈന അനിൽ, യൂണിയൻ കൗൺസിൽ അംഗം സി കെ പ്രിൻസ് എന്നിവരുടെ നേതൃത്വത്തിൽ ദൈവദശകം ആലപിച്ചു.
തുടർന്ന് സമാധിയുടെ ഭാഗമായി അശരണർക്കായി ഒരുക്കിയ ആഹാരം വിതരണം ചെയ്തു. ശാഖാ വൈസ് പ്രസിഡൻ്റ് എസ് കെ കുട്ടി, നിർവ്വാഹക സമിതി അംഗങ്ങളായ എം പി തങ്കപ്പൻ, കെ കെ ഭദ്രൻ, ബൈജു പൂവണത്തുംവിള, രഘുനാഥൻ വി മാലിമേൽ, എം എൽ ഭോജൻ, പി ടി ബൈജുമോൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഉച്ച കഴിഞ്ഞ് 2 മണിക്ക് സമാധി ദിന പൂജകളും പ്രാർത്ഥനകളും ആരംഭിച്ചു. 3:30-ന് സമാധി ഗീതാലാപനവും തുടർന്നു നടന്ന കഞ്ഞി വീഴ്ത്തലോടുംകൂടി ചടങ്ങുകൾ സമാപിച്ചു.