ലക്‌നോ: കാണ്‍പൂരില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
കാണ്‍പൂരില്‍ നിന്ന് ലൂപ്പ് ലൈന്‍ വഴി പ്രയാഗ്രാജിലേക്ക് പോകുകയായിരുന്ന ഗുഡ്സ് ട്രെയിനിലെ ലോക്കോ പൈലറ്റാണ് ട്രാക്കിന് നടുവില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി. ആര്‍.പി.എഫും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.