കൊച്ചി: കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയ മഞ്ഞപ്പട ആരാധകരുടെ മനംനിറച്ച് ത്രസിപ്പിക്കുന്ന ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ശക്തമായ പോരാട്ടവീര്യം പുറത്തെടുത്ത ഈസ്റ്റ് ബംഗാളിനെ കേരള ബ്ലാസ്റ്റേഴ്‌സ് 2-1ന് തകര്‍ത്തു.
59-ാം മിനിറ്റില്‍ മലയാളിതാരം പി.വി. വിഷ്ണു നേടിയ ഗോളിലൂടെ ഈസ്റ്റ് ബംഗാള്‍ ആദ്യം മുന്നിലെത്തി. തൊട്ടുപിന്നാലെ നോവ സദോയിയിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തി. 63-ാം മിനിറ്റിലാണ് നോവ വല കുലുക്കിയത്. 88-ാം മിനിറ്റില്‍ ക്വാമി പെപ്ര ബ്ലാസ്റ്റേഴ്‌സിന് വിജയഗോള്‍ സമ്മാനിച്ചു.