പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെ പൂര്‍ണ്ണമായി വിശ്വസിക്കുന്നുവെന്ന് വി എസ് സുനില്‍കുമാര്‍. മുഖ്യമന്ത്രി പറഞ്ഞതാണ് വിശ്വസിക്കുന്നതെന്നും നിവേദനം ഗൗരവമായി എടുക്കുകയും അതില്‍ റിപ്പോര്‍ട്ട് വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നു എന്നാണ് മുഖ്യമന്ത്രി എന്ന് വെളിപ്പെടുത്തിയത്. സമയം അനുവദിച്ചതും നീണ്ടു പോയതു സംബന്ധിച്ചും പ്രശ്‌നമില്ല. ഒരാഴ്ചക്കുള്ളില്‍ അത് സമര്‍പ്പിക്കണം ഗൗരവമായി എടുത്തു മുഖ്യമന്ത്രി പറയുമ്പോള്‍ അതിന് അങ്ങനെ കാണാം – സുനില്‍ കുമാര്‍ വ്യക്തമാക്കി.