പത്തനംതിട്ട: വിമാനത്താവളത്തില്‍ നിന്ന് മടങ്ങുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയും മകനും മരിച്ചു. മാര്‍ത്താണ്ഡം സ്വദേശികളായ വസന്തി, മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്.
വസന്തിയുടെ ഭര്‍ത്താവ് സുരേഷ്, മറ്റൊരു ബന്ധു സിബിന്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഇന്ന് 12.30നായിരുന്നു അപകടം. വിദേശത്തേക്ക് പോകുന്ന മകന്‍ സുമിത്തിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രയാക്കിയ ശേഷം മാര്‍ത്താണ്ഡത്തേക്ക് മടങ്ങവെയാണ് അപകടം. നിയന്ത്രണംവിട്ട കാര്‍ റോഡരികിലുള്ള ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിപിനാണ് കാറോടിച്ചിരുന്നത്. ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.