തിരുവനന്തപുരം: മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍. കാട്ടാക്കട മുതിയവിള കുരുട്ടാംകോണം ശാന്തിനഗര്‍ അശ്വതിഭവനില്‍ വി. അരുണ്‍(30)ണ് അറസ്റ്റിലായത്.
മണിയറവിളയിലാണ് സംഭവം. അച്ഛന്റെ ചികിത്സയ്ക്കായാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. പെണ്‍കുട്ടിയെ കടന്നുപിടിച്ചശേഷം കടന്നുകളഞ്ഞ ഇയാളെ കാട്ടാക്കടയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. മലയിന്‍കീഴ് എസ്.ഐ. വിനോദിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.