മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പിവി അന്‍വര്‍ എംഎല്‍എ.
അദ്ദേഹത്തിന്റെ ജോലി ആത്മാര്‍ഥമായും സത്യസന്ധമായും നിര്‍വഹിച്ചിരുന്നെങ്കില്‍ ഈ സര്‍ക്കാരിനെ സംബന്ധിച്ച് ഒരു പ്രതിസന്ധിയേ വരില്ലായിരുന്നുവെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് ഡി.ജി.പി സർക്കാറിന് നൽകിയ ശിപാർശയിൽ ഉത്തരവിറക്കാൻ എട്ട് ദിവസം വൈകിയതിൽ എന്തുകൊണ്ട് വിശദീകരണമില്ല?
മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന പ്രചാരണം ഉണ്ടാക്കാൻ പൊളിറ്റിക്കൽ സെക്രട്ടറി കൂട്ടുനിന്നു. പൊളിറ്റിക്കൽ സെക്രട്ടറിക്ക് പല രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടെന്ന് താൻ സംശയിക്കുന്നതിന് കാരണങ്ങളിലൊന്നാണിതെന്ന് അൻവർ പറഞ്ഞു. പി. ശശി മറ്റാരുടെയെങ്കിലും ചാരനാണോയെന്ന് പാർട്ടി പരിശോധിക്കണമെന്നും അൻവർ പറഞ്ഞു.
ഈ സര്‍ക്കാരിനേയും പാര്‍ട്ടിയേയും ഈ ഒരു അവസ്ഥയിലെത്തിച്ചതിന്റെ ഉത്തരവാദിത്തം പൊളിറ്റിക്കല്‍ സെക്രട്ടറിയ്ക്കാണ്. അത് നിങ്ങള്‍ക്ക് അടുത്ത ദിവസങ്ങളില്‍ കാണാം. സമൂഹത്തിനിടയില്‍ ഒരു മാനക്കേടുണ്ടാക്കി. ഇതൊരു ചീഞ്ഞ കേസായി പോയി. അദ്ദേഹം കഴിവില്ലാത്ത വ്യക്തിയൊന്നുമല്ലല്ലോ.
അദ്ദേഹത്തിന്റെ കഴിവും ശേഷിയും അപ്രമാദിത്വവും കണക്കിലാക്കിയാണ് പാര്‍ട്ടി ഈയൊരു പൊസിഷനിലിരുത്തിയത്. അങ്ങനെയൊരാള്‍ക്ക് ഇങ്ങനെ വീഴ്ച പറ്റുമോ. അവിടെയാണ് അദ്ദേഹത്തിന് വേറെ അജണ്ടയുള്ളതായി താന്‍ പറയുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.
ഡി.ജി.പിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിൽ വ്യാഴാഴ്‌ച എത്തിയതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നെന്നാണ് താൻ മനസ്സിലാക്കുന്നതെന്ന് അൻവർ പറഞ്ഞു.
റിപ്പോർട്ടിന്മേൽ അന്വേഷണത്തിന് ഉത്തരവിറങ്ങുന്നത് വൈകുന്നതുമായി ബന്ധപ്പെട്ട് ഇത്ര വലിയ ചർച്ചകൾ പൊതുസമൂഹത്തിൽ നടന്നിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഒരു പത്രക്കുറിപ്പ് ഇറക്കിയില്ല?
മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന ഒരു പ്രചാരണം ഉണ്ടാക്കാൻ പൊളിറ്റിക്കൽ സെക്രട്ടറി കൂട്ടുനിന്നു. സർക്കാറിനെയും പാർട്ടിയെയും കഴിഞ്ഞ എട്ടുദിവസമായി മുൾമുനയിൽ നിർത്തിയതിന് പൊളിറ്റിക്കൽ സെക്രട്ടറി മറുപടി പറയേണ്ടേ?
പൊളിറ്റിക്കൽ സെക്രട്ടറിക്ക് ഇതിൽ പല രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടെന്ന് ഞാൻ സംശയിക്കുന്നതിന്റെ കാരണങ്ങളിലൊന്നാണിത് -അൻവർ പറഞ്ഞു.
പൊലീസിന്റെ വയര്‍ലെസ് മെസേജ് അടക്കം ചോര്‍ത്തിയ ആള്‍ക്കെതിരെ നിയമനടപടിയുമായി പോയപ്പോള്‍ അതിന് തടയിട്ടവനാണ് ശശിയും അജിത്ത് കുമാറുമെന്നും അന്‍വര്‍ ആരോപിച്ചു.
കോടികള്‍ വാങ്ങിയിട്ടുതന്നെയാണ് തടയിട്ടത്.അതില്‍ ശശിക്ക് എന്തെങ്കിലും കിട്ടിയോയെന്ന് എനിക്കറിയില്ലെന്നും അന്‍വര്‍ പറഞ്ഞു.