കൊച്ചി: ടൈറ്റനില്‍ നിന്നുള്ള പ്രീമിയം ഹാന്‍ഡ് ബാഗ് ബ്രാന്‍ഡ് ആയ എർത്ത് മുംബൈയില്‍ തങ്ങളുടെ ആദ്യ എക്സ്ക്ലൂസീവ് ഷോറൂം ആരംഭിച്ചു. പ്രൈം ഷോപിങ് കേന്ദ്രമായ മുംബൈയിലെ പല്ലാഡിയം മാളില്‍ അതി ഗംഭീരമായി തയ്യാറാക്കിയ ഹാന്‍ഡ്ബാഗ് ശേഖരവുമായി ഉപഭോക്താക്കളെ സ്വാഗതം ചെയ്യാന്‍ ബ്രാന്‍ഡ് തയ്യാറായി കഴിഞ്ഞു.
2022 ഒക്ടോബറില്‍ ബ്രാന്‍ഡ് അവതരിപ്പിച്ച ശേഷം 50 പട്ടണങ്ങളിലെ 130 വന്‍ സ്റ്റോറുകളിലൂടേയും ഓണ്‍ലൈനിലൂടേയും ബ്രാന്‍ഡ് അതിന്‍റെ സാന്നിധ്യം വിപുലമാക്കിക്കൊണ്ടിരിക്കുകയാണ്. എർത്ത് ബാഗുകള്‍ക്ക് 90,000-ത്തില്‍ ഏറെ ഉപഭോക്താക്കളാണ് നിലവിലുള്ളത്. വനിതാ ഹാന്‍ഡ് ബാഗ് വിഭാഗത്തില്‍ 2023 മുതല്‍ 2028 വരെ പത്തു ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയുമായി 7500 കോടി രൂപയിലേക്കു വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനിതകളുടെ ഹാന്‍ഡ് ബാഗ് മുതല്‍ വര്‍ക്ക് ബാഗ് വരെയുള്ള ടോള്‍ ടോട്ടേകളും ഷോള്‍ഡര്‍ ബാഗുകളും സ്ലിങുകളും ക്രോസ് ബോഡി ബാഗുകളും ക്ലച്ചുകളുടെ വോലെറ്റുകളും എല്ലാം അടങ്ങിയതാണ് എർത്തിന്‍റെ ഉത്പന്ന ശ്രേണി.
യഥാര്‍ത്ഥ ലതറില്‍ 5995 മുതല്‍ 10995 രൂപ വരെയുള്ള വിലയിലാണ് അതുല്യമായ ഉത്പന്നങ്ങള്‍ എർത്ത് ലഭ്യമാക്കിയിരിക്കുന്നത്. മിനി ലെതര്‍ ഡിലൈറ്റുകള്‍ 295 രൂപ മുതല്‍ 1995 രൂപ വരെയുള്ള അവതരണ വിലയിലും ലഭ്യമാണ്.
ഇന്ത്യയുടെ ഷാഷന്‍-ഷോപിങ് കേന്ദ്രമായ മുംബൈയില്‍ തങ്ങളുടെ എക്സ്ക്ലൂസീവ് ഷോറുമിനു തുടക്കം കുറിക്കുന്നതില്‍ ആഹ്ളാദമുണ്ടെന്ന് ടൈറ്റന്‍ കമ്പനി ഫ്രാഗ്രന്‍സ് ആന്‍റ് അസസ്സറീസ് വിഭാഗം സിഇഒ മനീഷ് ഗുപ്ത പറഞ്ഞു. സുപ്രധാന മേഖലകളില്‍ പ്രവര്‍ത്തനമാരംഭിച്ച് ബ്രാന്‍ഡിന്‍റെ സാന്നിധ്യം വിപുലമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം അതുല്യമായ ഷോപിങ് അനുഭവങ്ങളും പ്രദാനം ചെയ്യും. സ്റ്റോറുകളിലൂടേയും ഓണ്‍ലൈനിലൂടേയും ഉപഭോക്തൃ നിര വിപുലമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിപണിയിലെ അനുകൂല സാഹചര്യങ്ങളും തങ്ങളുടെ ഉല്‍പന്നങ്ങളോടുള്ള ആവേശകരമായ പ്രതികരണവും കണക്കിലെടുക്കുമ്പോള്‍ എർത്തിന്‍റേയും ഫാസ്റ്റ്ട്രാക്കിന്‍റേയും ബാഗുകള്‍ക്ക് 2027 സാമ്പത്തിക വര്‍ഷത്തോടെ 1000 കോടിയിലേറെ വരുമാനമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഗുപ്‌ത പറഞ്ഞു.