കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ കരുവട്ടൂര്‍ സ്വദേശി അബ്ദുള്‍ റസാഖ്, നരിക്കുനി സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരെ പിടികൂടി. ഇവരില്‍നിന്ന് അരക്കിലോയോളം വരുന്ന എം.ഡി.എം.എ. പിടികൂടി.
രാവിലെ ദില്ലിയില്‍ നിന്നെത്തിയ നേത്രാവതി എക്‌സ്പ്രസില്‍ ഡാന്‍സാഫും ടൗണ്‍ പോലീസും നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ. പിടിച്ചെടുത്തത്. ബാലുശേരിയില്‍ വില്‍പ്പനയ്ക്കാണ് എം.ഡി.എം.എ. കൊണ്ടുവന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.