മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍. ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയതെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്.
ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നുമില്ല.
ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും,പാർട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ട്.
അത് മതി..
ഇവിടെയൊക്കെ തന്നെ കാണും.
അതിനപ്പുറം,ആരും ഒരു ചുക്കും ചെയ്യാനില്ല..