കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മുഹമ്മദന്‍ എസ്.സി-എഫ്‌സി ഗോവ മത്സരം സമനിലയില്‍ കലാശിച്ചു. 66-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് അലെക്‌സിസ് ഗോമസ് മുഹമ്മദനെ ആദ്യം മുന്നിലെത്തിച്ചു.
തോല്‍വി മുന്നില്‍ക്കണ്ട നിമിഷങ്ങളില്‍ സമനിലയ്ക്കായി ഗോവ കിണഞ്ഞു ശ്രമിച്ചു. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അര്‍മാന്ദൊ സാദിഖു നേടിയ ഗോളിലൂടെ ഗോവ സമനില പിടിച്ചുവാങ്ങി.