കൊച്ചി: ഇന്ത്യയുടെ ആദ്യ എഐ അവതാർ ക്രിയേറ്റർ മത്സരം ആരംഭിക്കുന്നതിന് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അവതർ മെറ്റാ ലാബ്സ്. ഗ്രാൻഡ് പ്രൈസ് വിജയിക്ക് ,1 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും, കൂടാതെ ഇന്ത്യയിലെ വളർന്നുവരുന്ന എഐ ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പിൽ അവരുടെ കരിയർ ആരംഭിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു. മികച്ച 10 ഫൈനലിസ്റ്റുകൾക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിക്കും.
കൂടാതെ, WAVES 2025 ഉച്ചകോടിയിൽ അവരുടെ വെർച്വൽ അവതാറുകൾ അവതരിപ്പിക്കാൻ ഇതിൽ നിന്ന് മികച്ച 3 സ്രഷ്‌ടാക്കളെ ക്ഷണിക്കും. AI ക്രിയേറ്റർ മത്സരം 2024 സെപ്റ്റംബർ 17-ന് രജിസ്ട്രേഷൻ ആരംഭിച്ചു.
ഇന്ത്യയിലെ ആദ്യത്തെ എഐ കണ്ടൻ്റ് കമ്പനിയായ അവതർ മെറ്റാ ലാബ്സ്, സാങ്കേതികവിദ്യയുടെ, ആഴത്തിലുള്ള ഡിജിറ്റൽ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനായി, ഇന്ത്യയിലെമ്പാടുമുള്ള എല്ലാ എഐ പ്രേമികളെയും ഡിജിറ്റൽ സ്രഷ്‌ടാക്കളെയും, ഇന്നൊവേറ്റേഴ്‌സിനെയും ഈ മത്സരത്തിലേക്ക് ക്ഷണിച്ചിരിക്കുന്നു. വെർച്വൽ അവതാറിൻ്റെ അപൂർവ്വതയുടെയും ഉദ്ദേശ്യത്തിൻ്റെയും അടിസ്ഥാനത്തിൽ പങ്കെടുക്കുന്നവരെ വിലയിരുത്തും.
ഡിസൈനിലെ സർഗ്ഗാത്മകതയും സാങ്കേതിക നിർവ്വഹണവും വിലമതിക്കുന്ന പങ്കുവഹിക്കുന്നു . മത്സരാർത്ഥികൾ എഐ സാങ്കേതികവിദ്യയുടെ നൂതനമായ ആപ്ലിക്കേഷൻ ഉപയോഗിക്കണം.മത്സരത്തിൽ രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കായി നമ്മുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക : https://aiavatarchallenge.com. https://www.instagram.com/reel/DAAnsl2MOe2/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ഡിജിറ്റൽ പ്രതിനിധാനം പുനർവ്യാഖ്യാനിക്കുന്ന ഈ ക്രിയാത്മക യാത്രയിൽ നിങ്ങളും പങ്കാളികളാകൂ.