കുവൈത്ത് : സമയത്തെ സ്രഷ്ടാവിന് തൃപ്തിയുള്ള രൂപത്തിൽ വിനിയോഗിക്കേണ്ട  ഏറ്റവും വലിയ അനുഗ്രഹമാണെന്ന്  പി.എൻ.അബ്ദുറഹ്മാൻ പറഞ്ഞു. 
കുവൈത്ത് കേരള ഇസ്ലാഹി സെൻ്റർ പ്രൊഫഷണൽ വിംഗ് സംഘടിപ്പിച്ച ഫോക്കസ് സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ടൈം മാനേജ്മെൻ്റ് ഇൻ ഇസ്ലാമിക് പെർസ്പെക്ടീവ് എന്ന വിഷയത്തെ അധികരിച്ച് നടത്തിയ ഫോക്കസ് സംഗമം, കുവൈത്ത് കേരള ഇസ്‌ലാഹി സെൻ്റർ (കെ.കെ.ഐ.സി) പ്രസിസൻറും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡൻ്റുമായ പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു.
കെ.കെ.ഐ.സി. ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സ്വാഗതവും, പ്രൊഫഷണൽ വിംഗ് കൺവീനർ അനിലാൽ ആസാദ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *