വൈക്കം: യു.ഡി.എഫ് ഭരിക്കുന്ന തലയാഴം പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ തമ്മിലടി. മുന്നണി ധാരണ പ്രകാരമുള്ള കാലാവധി കിഴഞ്ഞിട്ടും പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ഭൈമി വിജയന്‍ തായാറാകതെ വന്നതോടെ ഡി.സി.സി നേതൃത്വത്തെ സമീപച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍. രാജിവൈകുന്നത് അവിശവാസ പ്രമേയത്തിലേക്കു കാര്യങ്ങള്‍ എത്തിക്കുമെന്നും കോൺഗ്രസ് അംഗങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ഇന്ന് ഡിസിസി നേതൃത്വവുമായി ചർച്ച നടക്കും. തലയാഴത്ത് കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിമതരായി വിജയിച്ച മൂന്നുപേരുടെ പിന്‍ബലത്തോടെയാണ് പഞ്ചായത്ത് ഭരണം എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്.
കോണ്‍ഗ്രസ് വിമതരായി വിജയിച്ച മൂന്നു പേര്‍ക്കും പ്രസിഡന്റ് സ്ഥാനം നിശ്ചിത കാലം നല്‍കാമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ഉറപ്പിലാണ് പതിറ്റാണ്ടുകളായി എല്‍ഡിഎഫ് കുത്തകയാക്കിയ പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാന്‍ വിമതര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തെ അംഗീകരിച്ചത്.
ഇതനുസരിച്ച് കെ. ബിനിമോന്‍ ആദ്യ വര്‍ഷവും തുടര്‍ന്ന് ബി.എല്‍. സെബാസ്റ്റ്യന് ഒന്നര വര്‍ഷവും പ്രസിഡന്റായി. പിന്നീട് ഒരു വര്‍ഷക്കാലത്തേക്കാണ് കോണ്‍ഗ്രസിലെ ഭൈമി വിജയന്‍ പ്രസിഡന്റായത്. ഭൈമി വിജയന്റെ ഭരണ കാലാവധി ഓഗസ്റ്റ് 14ന് അവസാനിച്ചതായി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ഉണ്ണി പറയുന്നു.
ഇനി ശേഷിക്കുന്ന ഒന്നര വര്‍ഷക്കാലം പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായ രമേഷ് പി. ദാസാണ് പ്രസിഡന്റാകേണ്ടത്. കാലാവധി കഴിഞ്ഞിട്ടും ഭൈമി വിജയന്‍ രാജിവയ്ക്കാത്തതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്.
വിവിധ തരത്തില്‍ അനുനയനീക്കങ്ങള്‍ നടത്തിയിട്ടും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ഭൈമി വിജയന്‍ തയാറാകാത്തത് കാര്യങ്ങള്‍ അവിശ്വാസ പ്രമേയത്തിലേക്കെത്തിക്കുമെന്ന് പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ പറയുന്നു.
15 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസ്- ഒന്‍പത്, സിപിഎം- നാല്, സിപിഐ- ഒന്ന്, ബിജെപി- ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില