ദുബായ്: യുഎഇയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ഇനി വനിതകളുമുണ്ടാകും. യുഎഇയുടെ ദുരന്തനിവാരണ സേനയിലേക്ക് 18 സ്വദേശി വനിതകളാണ് എത്തിയിരിക്കുന്നത്. ആദ്യമായാണ് രാജ്യത്ത് കരയിലെ രക്ഷാപ്രവർത്തനങ്ങൾക്കായി വനിതകളെ നിയോഗിക്കുന്നത്.
വനിതാ ശാക്തീകരണത്തിന്റെ ഭാ​ഗമായാണ് നടപടി. കഠിന പരിശീലനത്തോടെ ബിരുദം പൂർത്തിയാക്കിയ ആദ്യ വനിതാ ലാൻഡ് റെസ്‌ക്യൂ ടീമിന് ദുബായ് പൊലീസ് വൻ വരവേൽപാണ് നൽകിയത്.
രക്ഷാപ്രവർത്തനങ്ങൾക്ക് വനിതാ സംഘത്തെ ലഭിച്ചതിൽ അഭിമാനമുണ്ടെന്നും രാജ്യത്തിന്റെ സുരക്ഷയിൽ സ്വദേശി വനിതകൾക്ക് നിർണായക പങ്കുണ്ടെന്നും ദുബായ് പൊലീസ് മേധാവി ലഫ്. ജനറൽ അബ്‌ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.
മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കി നോൺ കമ്മിഷൻഡ് ഓഫീസർമാരായി ചുമതലയേറ്റ 18 വനിതകളെയും ദുബായ് പൊലീസ് ആദരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *