കൊച്ചി: നടനും എം.എല്‍.എയുമായ മുകേഷിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കെതിരെ പോക്‌സോ കേസ് ചുമത്തി. ബന്ധുവായ യുവതിയുടെ പരാതിയിലാണ് മൂവാറ്റുപുഴ പോലീസ് കേസെടുത്തത്. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷമായിരുന്നു കേസെടുത്തത്.
തനിക്ക് 16 വയസ് പ്രായമുള്ളപ്പോള്‍ സിനിമയില്‍ ഓഡിഷനെന്ന് പറഞ്ഞ് ചെന്നൈയിലെത്തിച്ച് നിരവധി പേര്‍ക്ക് കാഴ്ച വച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഒരുപാട് ബഹളം വച്ചും കരഞ്ഞുമാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും സ്ത്രീ സെക്‌സ് മാഫിയയുടെ ആളാണെന്നും യുവതി ആരോപിച്ചു. യുവതി സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു.