കണ്ണൂർ: മാരക ലഹരി വസ്തുക്കളുമായി മൂന്ന് പേർ തലശ്ശേരി പോലീസിന്റെ പിടിയിൽ. തലശ്ശേരി തലായിയിൽ ഓട്ടോറിക്ഷയിൽ വെച്ച് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
തലശ്ശേരി സബ് ഇൻസ്പെക്ടർ, സിവിൽ പോലീസ് ഓഫീസർമാരായ പുനീത്, സുബിൻ, പ്രജോഷ് എന്നിവരും DANSAF സ്‌ക്വാഡ് അംഗങ്ങളായ മിഥുൻ, സനോജ് എന്നീ സിവിൽ പോലീസ് ഓഫീസർമാരും നടത്തിയ തിരച്ചിലിൽ തലായി ഹാർബറിന് മുൻവശം റോഡരികിൽ ഒരു ഓട്ടോറിക്ഷയിൽ നിന്നും മാരക ലഹരി വസ്തുക്കളായ 12.51 ഗ്രാം എംഡിഎംഎയും 17.1 ഗ്രാം കഞ്ചാവും കണ്ടെത്തി. 
തലശേരി സ്വദേശികളായ മുഹമ്മദ്‌ ഷിനാസ്, മിഥുൻ മനോജ്‌, വിഷ്ണു പി കെ എന്നിവരാണ് അറസ്റ്റിലായത്ത്. മൂന്നുപേരും മുമ്പും മയക്കുമരുന്ന് കേസുകളിൽ പ്രതികൾ ആയിട്ടുള്ളവരാണ്.
ഇത്തരം ലഹരി മാഫിയകൾക്കെതിരെ ശക്തമായ പോലീസ് നിരീക്ഷണവും കാപ്പ ഉൾപ്പെടെയുളള പോലീസ് നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്കുമാർ ഐപിഎസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *