പാലക്കാട്: ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ധോണി ഉമ്മിണി പഴമ്പുള്ളി വീട്ടില്‍ ബി. അനില്‍കുമാറാ(24)ണ് മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.
വെള്ളിയാഴ്ച പുലര്‍ച്ചെ 1:45ന് ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പാലത്തിലാണ് സംഭവം. അനിലിന്റെ ബൈക്ക് അതേ ദിശയില്‍ സഞ്ചരിച്ച വാഹനവുമായി ഇടിക്കുകയായിരുന്നു. തൃശൂരില്‍ സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനില്‍കുമാര്‍. ഇടിയുടെ ശക്തിയില്‍ അനില്‍ റോഡിലേക്ക് തെറിച്ചു വീണു. വടക്കാഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.