ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയ്ക്ക് 308 റണ്‍സ് ലീഡ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
 33 റണ്‍സുമായി ശുഭ്മന്‍ ഗില്ലും, 12 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍. യഷ്വസി ജയ്‌സ്വാള്‍-10, രോഹിത് ശര്‍മ-5, വിരാട് കോഹ്ലി-17 എന്നിവര്‍ പുറത്തായി. ടസ്‌കിന്‍ അഹമ്മദ്, നഹിദ് റാണ, മെഹിദി ഹസന്‍ മിറാസ് എന്നിവരാണ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ആദ്യ ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 149 റണ്‍സിന് പുറത്തായിരുന്നു. നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുടെ ബൗളിംഗിന് മുന്നില്‍ ബംഗ്ലാദേശ് ബാറ്റര്‍മാര്‍ അമ്പേ പരാജയമായി. 32 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് അവരുടെ ടോപ് സ്‌കോറര്‍.
ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ നേടിയത് 376 റണ്‍സാണ്. 113 റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിന്‍, 86 റണ്‍സെടുത്ത രവീന്ദ്ര ജഡേജ, 56 റണ്‍സെടുത്ത യഷ്വസി ജയ്‌സ്വാള്‍ എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *