കുവൈറ്റ് സിറ്റി : പ്രതിഭ ഫിലിം  ക്രീയേഷൻസിന്റെ “ഓണമാണ് ഓർമ്മവേണം “എന്ന സിനിമ അഹമ്മദി ഡിപിഎസ്‌ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. രാജ്യത്തിൻറെ നാനാഭാഗത്തു നിന്നുള്ള നിരവധി സിനിമ പ്രേമികളാണ് പ്രദർശനത്തിന് എത്തിയത് .
ഇത്രയേറെ സിനിമ ആസ്വാദകർ ഒരുമിച്ചു കൂടിയതിൽ വളരെയേറെ സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് ചിത്രത്തിൻറെ തിരക്കഥാകൃത്തും സംവിധായകനുമായ സാബു സൂര്യ ചിത്ര അഭിപ്രായപ്പെട്ടു .
നൂറ്റമ്പതിൽ പരം കലാകാരൻ മാരെ അണി നിരത്തി പൂർണമായും കുവൈറ്റിൽ ചിത്രീകരിച്ച ആദ്യ സിനിമയുടെ നിർമ്മാതവ് ആകാൻ കഴിഞ്ഞതിൽ രേഷ്മ ശരത്ത് സന്തോഷം അറിയിച്ചു . 
വയനാട് ദുരന്തത്തെ അനുസ്മരിച്ചുകൊണ്ട് തുടങ്ങിയ ചടങ്ങിൽ രേഷ്മ ശരത്ത് സ്വാഗതവും ഐ.എ .എഫ് പ്രസിഡന്റ് ഷെറിൻ മാത്യു നന്ദിയും രേഖപ്പെടുത്തി .  
സംവിധായകൻ സാബു സൂര്യചിത്രയെ ശരത്  നായർ പൊന്നാട അണിയിച്ച് ആദരിച്ചു .കെ .എഫ് . ഇ ചെയർമാൻ  ജീനു വൈക്കത് നിർമ്മാതാവ്  രേഷ്മ ശരത്തിന് മൊമെന്റോ കൈമാറി.
അസോസിയേറ്റ് ഡയറക്ടർ അരവിന്ദ് കൃഷ്ണൻ ,അഖില അൻവി ,ക്യാമറമാൻ നിവിൻ സെബാസ്റ്റിൻ ,പ്രമോദ് മേനോൻ, സീനു മാത്യു, ഷൈനി സാബു ,രമ അജിത് എന്നിവർ സ്പോൺസേഴ്സിനുള്ള മൊമെന്റൊ കൈമാറി.
അവതാരിക രമ്യ രതീഷ് പ്രോഗ്രാം നിയന്ത്രിച്ചു .പ്രദർശനത്തിൽ കുവൈറ്റിലെ ലോക കേരള സഭാംഗങ്ങൾ , വിവിധ സാമൂഹിക സംസ്കാരിക ,മാധ്യമ പ്രതിനിധികൾ പങ്കെടുത്തു .
വൈകാതെ തന്നെ ചിത്രം  ഒ.ടി .ടി യിലൂടെ പ്രേക്ഷകരിലേക്ക്‌ എത്തിക്കാൻ ആണ് പദ്ധതി  എന്ന് രേഷ്മ ശരത്  പറഞ്ഞു .

By admin

Leave a Reply

Your email address will not be published. Required fields are marked *