കൊച്ചി: എറണാകുളം എളമക്കരയില്‍ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജഗത, സെറീന, സഹായി ശ്യാം എന്നിവരാണ് പിടിയിലായത്. ബംഗളുരുവില്‍ റാക്കറ്റിന്റെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് സെറീനയും കൊച്ചിയിലെ കാര്യങ്ങള്‍ നോക്കിയിരുന്നത് ജഗത എന്ന സ്ത്രീയുമാണ്.
എട്ടു വര്‍ഷമായി ബംഗ്ലാദേശ് സ്വദേശിനിയായ 12 വയസുകാരിയെ ഇവര്‍ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച വച്ചതായാണ് വിവരം. പെണ്‍കുട്ടിയെ വലയിലാക്കിയത് ശ്യാമാണ്. തുടര്‍ന്ന് പലര്‍ക്കും കാഴ്ചവച്ചു. ഒരു ദിവസം ഏഴുപേര്‍ വരെ തന്റെയടുക്കല്‍ എത്തിയിരുന്നതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞെന്നാണ് വിവരം.
പെണ്‍കുട്ടിയെ ബംഗളുരുവിലേക്ക് കൈമാറി. പിന്നീട് അവിടെനിന്ന് കഴിഞ്ഞയാഴ്ച കൊച്ചിയിലെത്തിച്ചു. ഇവിടെ 20 പേര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവച്ചതായാണ് വിവരം.