തിരുവനന്തപുരം: ഊഞ്ഞാലാടുന്നതിനിടെ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി ദേഹത്ത് വീണ് നാലു വയസുകാരന്‍ മരിച്ചു. നെയ്യാറ്റിന്‍കര കാരക്കോണം ത്രേസ്യാപുരം സ്വദേശി രാജേഷിന്റെ മകന്‍ റിതിക് രാജാ(റിച്ചു-4)ണ് മരിച്ചത്.
വീടിനോട് ചേര്‍ന്ന് സിമന്റ് തൂണില്‍ സാരി കൊണ്ട് കെട്ടിയ ഊഞ്ഞാലില്‍ ആടുന്നതിനിടെ തൂണ് തകര്‍ന്ന് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ കാരക്കോണം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *