കോട്ടയം: ഓണത്തിന് തിരക്കു കാരണം വിനോദ യാത്ര പോകാന്‍ സധിച്ചില്ലേ, വിഷമിക്കേണ്ട സെപ്റ്റംബറില്‍ തന്നെ കൂടുതല്‍ വിനോദ യാത്രാ ട്രിപ്പികള്‍ പ്രഖ്യാപിച്ച് കെ.എസ്.ആര്‍.ടി.സി. കെ.എസ്.ആര്‍.ടി.സി. പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് വിവിധ വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു. 22ന് മലക്കപ്പാറയിലേക്കാണ് യാത്ര. ആതിരപ്പള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങളും ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് അണക്കെട്ടുകളും കാണാം. 920 രൂപയാണ് സീറ്റൊന്നിന് നിരക്ക്.
26ന് പഞ്ചപാണ്ഡവക്ഷേത്രദര്‍ശന യാത്രയാണ് നടത്തുന്നത്. 930 രൂപയാണ് നിരക്ക്. പള്ളിയോട സേവാസംഘവുമായി സഹകരിച്ച് ആറന്മുള വള്ളസദ്യയും ഈ യാത്രയിലുണ്ടാവും. തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം, തൃപ്പുലിയൂര്‍ മഹാവിഷ്ണുക്ഷേത്രം, ആറന്മുള പാര്‍ഥസാരഥിക്ഷേത്രം, തൃക്കൊടിത്താനം മഹാക്ഷേത്രം, തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണുക്ഷേത്രം, പാണ്ഡവര്‍കാവ് ദേവീക്ഷേത്രം, കവിയൂര്‍ ഗുഹാക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.
29ന് ചതുരംഗപ്പാറ യാത്ര നടത്തും. 800 രൂപയാണ് ടിക്കറ്റ് നിരക്ക്. എസ്.എന്‍.പുരം വെള്ളച്ചാട്ടം, പൊന്മുടി അണക്കെട്ട്, കള്ളിമാലി വ്യൂപോയിന്റ്, പൂപ്പാറ, ചതുരംഗപ്പാറ, ഗ്യാപ്പ് റോഡ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. 800 രൂപയാണ് നിരക്ക്. പുലര്‍ച്ചെ അഞ്ചിന് പുറപ്പെടും. വട്ടവട ടോപ്പ് സ്റ്റേഷനിലേക്കും യാത്ര ആസൂത്രണം ചെയ്യുന്നുണ്ട്. തീയതി തീരുമാനിച്ചിട്ടില്ല. ഫോണ്‍: 9497888032, 9495558231.
വൈക്കത്ത് നിന്നു 23ന് പുറപ്പെടുന്ന ഗവി ട്രിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. അടവിയില്‍ മനസ് കുളിര്‍ക്കുന്ന ഒരു കുട്ടവഞ്ചി സവാരി, തുടര്‍ന്ന് തണ്ണിത്തോട് വഴി ഗവിയിലേക്ക് കാനനയാത്ര. ഗവി യുടെ വന്യ സൗന്ദര്യം ആസ്വദിച്ച് കാടിന് നടുവില്‍ ഊണും കഴിച്ച്,വീണ്ടും കാട് വഴി യാത്ര. വണ്ടിപ്പെരിയാര്‍ വഴി വൈകിട്ട് പരുന്തുംപാറയുടെ സായാഹ്ന സൗന്ദര്യവും ആസ്വദിച്ച് മടങ്ങുന്ന തരത്തിലാണ് ട്രിപ്പ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
ചാര്‍ജ് : 1950 രൂപ, സീറ്റുകള്‍ ബുക്ക് ചെയ്യാന്‍ : 9995 987 321 / 9747 502 241