തൃശൂര്‍: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ റോഡില്‍ ഗതാഗത തടസമുണ്ടാകുന്നതിനാല്‍ തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തി വയ്ക്കുമെന്ന് ബസ് ഉടമസ്ഥ-തൊഴിലാളി കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ നിലവില്‍ പൂച്ചിനിപ്പാടം മുതല്‍ ഊരകം വരെയും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുതല്‍ ഠണവ് വരെയും കോണ്‍ക്രീറ്റിംഗ് നടന്ന് വരുകയാണ്. ഇവിടത്തെ പണി പൂര്‍ത്തിയാക്കാതെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ജംഗ്ഷന്‍ മുതല്‍ കോണത്ത് കുന്ന് വരെയുള്ള റോഡ് ബ്ലോക്ക് ചെയ്ത് കോണ്ക്രീറ്റിങ് പണികള്‍ ആരംഭിച്ചത് ബസ് ഉടമകളുമായി ചര്‍ച്ച നടത്താതെയാണെന്നും ബസ് ഉടമസ്ഥ-തൊഴിലാളി കോഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു.
റോഡില്‍ ഗതാഗതം തടസപ്പെടുന്നതിനാല്‍ സയത്ത് ഓടിയെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.