കോഴിക്കോട്: മുക്കത്ത് അമിതവേഗത്തില്‍ എത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച് അപകടം. ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
കാരശേരി സ്വദേശി സല്‍മാനും ഭാര്യക്കുമാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. കാറിനുള്ളില്‍ നിന്ന് തോക്കും മദ്യക്കുപ്പികളും കണ്ടെത്തി.
അപകടത്തില്‍ കാറിന്റെ മുന്‍വശത്ത് കേടുപാടുണ്ടായി. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ രണ്ടു പേര്‍ ഇറങ്ങിയോടി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.