കോഴിക്കോട്: മുക്കത്ത് അമിതവേഗത്തിൽ എത്തിയ കാർ ബൈക്കിൽ ഇടിച്ച് അപകടം. ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. മുക്കത്തെ ബസ് സ്റ്റാന്‍ഡിന് സമീപം വ്യാഴാഴ്ച രാത്രി 08:10-ഓടെയാണ് അപകടമുണ്ടായത്.
കാരശ്ശേരി സ്വദേശി സൽമാനും ഭാര്യക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ യാത്രക്കാരെ നാട്ടുകാര്‍ പിടികൂടി മുക്കം പൊലീസില്‍ ഏല്‍പ്പിച്ചു.
നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിനുള്ളിൽ നിന്ന് തോക്കും മദ്യക്കുപ്പികളും കണ്ടെത്തി.