ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബെംഗളൂരു ഹൈദരാബാദ് എഫ്‌സിയെ നിഷ്പ്രഭമാക്കിയത്.
അഞ്ചാം മിനിറ്റില്‍ തന്നെ ആതിഥേയര്‍ ആദ്യ ഗോള്‍ നേടി. രാഹുല്‍ ഭെക്കെയാണ് ബെംഗളൂരുവിന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. 85ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് സുനില്‍ ഛേത്രി ബെംഗളൂരുവിന് വീണ്ടും ലീഡ് സമ്മാനിച്ചു.
മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഛേത്രി തന്റെ രണ്ടാം ഗോളും, ബെംഗളൂരുവിന്റെ മൂന്നാം ഗോളും കണ്ടെത്തിയതോടെ പൊരുതാന്‍ പോലുമാകാതെ ഹൈദരാബാദ് അടിയറവ് പറഞ്ഞു.