ബെമെതാര: ലോക മുള ദിനത്തില്‍ ഛത്തീസ്ഗഡിലെ റായ്പൂരിനടുത്തുള്ള കാതിയയില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുള ഗോപുരം കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു.
ഈഫല്‍ ടവറിന്റെ മാതൃകയില്‍ 11 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ ടവറിന് 140 അടി ഉയരവും 7,400 കിലോ ഭാരവുമുണ്ട്.
ഗിന്നസ് വേള്‍ഡ് റെക്കോഡിലേക്കും ഈ ടവര്‍ ഇടം നേടിയിട്ടുണ്ട്.
രാജ്യത്ത് മുള വിഭവങ്ങള്‍ കൂടുതല്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മന്ത്രി, ഈ മേഖലയിലെ തൊഴില്‍ സുഗമമാക്കുന്നതിന് മുളയെക്കുറിച്ച് ഒരു നയം ഉണ്ടാക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.