കോഴിക്കോട്:  നിരവധി സാധാരണക്കാരായ പാട്ടുകാരുടെയും സംഗീത ആസ്വാദകരുടെയും വാട്‌സപ്പ് കൂട്ടായ്മയായ ആര്‍ക്കും പാടാം എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയുടെ കോഴിക്കോട് ജില്ല ചാപ്റ്റര്‍ വാര്‍ഡ് മെമ്പര്‍ ഷാജി പനങ്ങാടി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
ടി എം ചന്ദ്രന്റെ അധ്യക്ഷതയില്‍ അസീസ് പൊയിലില്‍, പ്രകാശന്‍ പാലിയില്‍, ശ്രീവത്സലാഞ്ചനന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
റൈജീഷ് സ്വാഗതവും ഉണ്ണി വരദം നന്ദിയും പറഞ്ഞു. ഇന്‍ഫോര്‍ട്ടൈന്‍മെന്റ് എന്ന പേരിട്ടിരിക്കുന്ന ഈ പ്രോജക്ട് നിരവധി വൃദ്ധസദനങ്ങള്‍, ഹോസ്പിറ്റലുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നു. 
പ്രൊഫഷണല്‍സിനെ വെല്ലുന്ന ഈ പാട്ടുകാര്‍ തികച്ചും സൗജന്യമായാണ് പരിപാടികള്‍ അവതരിപ്പിച്ചു വരുന്നത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *