പത്തനംതിട്ട∙ 52 കരകളിലെ പള്ളിയോടങ്ങൾ മാറ്റുരയ്ക്കുന്ന ആറന്മുള ഉത്തൃട്ടാതി ജലമേള ഇന്ന് നടന്നു. ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയാറ്റിൽ ആരംഭിച്ച ആവേശപ്പോര് ധനമന്ത്രി കെ.എൻ. ബാലഗോപാലും ജല ഘോഷയാത്ര കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും  ഉദ്ഘാടനം ചെയ്തു.
രണ്ടു പതിറ്റാണ്ടിനുശേഷമാണ് 52 കരകളിലെ പള്ളിയോടങ്ങൾ ജലമേളയിൽ മാറ്റുരയ്ക്കുന്നത്. നെഹ്റു ട്രോഫി മാതൃകയിലായിരുന്നു ഈ കൊല്ലം വള്ളം കളി നടന്നത്. രാവിലെ ഒമ്പതരയോടെ കലക്ടർ പതാക ഉയർത്തി. വള്ളംകളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ ഇന്ന് കലക്ടര്‍ പ്രാദേശിക പൊതുഅവധിയും പ്രഖ്യാപിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed