ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലിലെ സ്വകാര്യ സ്‌കൂളില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. കമ്പ്യൂട്ടര്‍ അധ്യാപകനായ കാസിം റെഹാ(28)നെയാണ് പിടിയിലായത്.
പീഡന വിവരം കുട്ടി മാതാവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാവ് സ്‌കൂള്‍ മാനേജ്‌മെന്റില്‍ പരാതി നല്‍കി. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുക്കാത്തതിരുന്നതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്‌കൂളിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.