ബത്തിന്‍ഡ: പഞ്ചാബിലെ ബട്ടിന്‍ഡയിലെ മെത്ത ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. മൃതദേഹങ്ങള്‍ ജില്ലാ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.
തീപിടിത്തം ഉണ്ടാകുമ്പോള്‍ ഏഴ് തൊഴിലാളികള്‍ അവിടെ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഫയര്‍ഫോഴ്സിന് നാലുപേരെ രക്ഷപ്പെടുത്താനായി. ലഖ്വീര്‍ സിംഗ്, നരീന്ദര്‍ സിംഗ്, വിജയ് സിംഗ് എന്നിവരാണ് മരിച്ചത്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബത്തിന്‍ഡ അഗ്‌നിശമന സേനയുടെ വാഹനങ്ങള്‍ സ്ഥലത്തെത്തി. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
തീപിടിത്തമുണ്ടായപ്പോള്‍ താനടക്കം അഞ്ച് തൊഴിലാളികള്‍ റാമ്പ് സ്ഥാപിക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ബല്‍ക്കര്‍ സിംഗ് പറഞ്ഞു.
പൊടുന്നനെ എങ്ങും തീ ആളിപ്പടരുകയും ജീവനും കൊണ്ട് ഓടേണ്ടി വരികയും ചെയ്തു. തീ വളരെ വേഗത്തില്‍ പടര്‍ന്ന് ഫാക്ടറി മുഴുവന്‍ വിഴുങ്ങി, സിംഗ് പറഞ്ഞു.