ഡല്‍ഹി: തദ്ദേശീയമായ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് യുദ്ധവിമാനം പറത്താന്‍ അനുമതി ലഭിച്ച രാജ്യത്തെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി ചരിത്രം കുറിച്ച് സ്‌ക്വാഡ്രണ്‍ ലീഡര്‍ മോഹന സിംഗ്.
ഏകദേശം എട്ട് വര്‍ഷം മുമ്പ് ഫൈറ്റര്‍ സ്‌ക്വാഡ്രണില്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ വനിതാ ഫൈറ്റര്‍ പൈലറ്റാണ് മോഹന .
വ്യോമസേനയുടെ ഫൈറ്റര്‍ സ്ട്രീമുകളിലെ മൂന്ന് വനിതാ പൈലറ്റുമാരുടെ ഭാഗമായിരുന്നു മോഹന സിംഗ്. ആദ്യകാലങ്ങളില്‍, അവ്‌നി ചതുര്‍വേദി, ഭാവനാ കാന്ത്, മോഹന സിംഗ് എന്നീ മൂന്ന് പൈലറ്റുമാരും വ്യോമസേനയുടെ യുദ്ധവിമാനങ്ങളില്‍ നിന്ന് വിവിധ വിമാനങ്ങള്‍ പറത്തി.
ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയായ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ നിലവില്‍ 20 ഓളം വനിതാ യുദ്ധവിമാന പൈലറ്റുമാരുണ്ട്.