കൊച്ചി: സ്മാര്‍ട്ട്ഫോണ്‍ രൂപകല്‍പനയില്‍ പുതിയ മാനദണ്ഢം സ്ഥാപിച്ച് പ്രമുഖ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡായ ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് എച്ച്എംഡി സ്കൈലൈന്‍ വിപണിയില്‍ അവതിരിപ്പിച്ചു.അതിശയകരമായ സ്റ്റൈലും ജെന്‍ 2 റിപ്പയറബിളിറ്റിയും സംയോജിപ്പിക്കുന്ന പുതിയ മോഡലില്‍, 108 എംപി ഒഐഎസ്, 50 എംപി ടെലി, 13 എംപി അള്‍ട്രാ വൈഡ് ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവയുള്‍പ്പെടെയുള്ള നൂതന ക്യാമറ ഫീച്ചറുമുണ്ട്. 
 
ഓള്‍ന്യൂ ക്യാപ്ചര്‍ ഫ്യൂഷന്‍, 4ഃ ഒപ്റ്റിക്കല്‍ സൂം തുടങ്ങിയ ഫീച്ചറുകളും എച്ച്എംഡി സ്കൈലൈനിലെ ചിത്രീകരണം ഗുണനിലവാരമുള്ളതാക്കും. പിറകുവശത്തെ കവര്‍ നീക്കം ചെയ്ത് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ സ്ക്രൂകള്‍ ആക്സസ് ചെയ്യാനും ഡിസ്പ്ലേ കേബിള്‍ വിച്ഛേദിക്കാനും കഴിയുന്ന തരത്തിലാണ് ജെന്‍ 2 റിപ്പയറബിലിറ്റി ഫീച്ചര്‍. ഫോണ്‍ വീട്ടിലിരുന്ന് തന്നെ എളുപ്പത്തില്‍ റിപ്പയര്‍ ചെയ്യാന്‍ ഇത് സഹായിക്കും.
 
പിഎല്‍ഒഡി ഡിസ്പ്ലേയാണ് ഫോണിന്. സ്നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 2 ചിപ്സെറ്റ് ഉയര്‍ന്ന പ്രകടനവും സുഗമമായ മള്‍ട്ടിടാസ്കിങും ഉറപ്പാക്കും. 12/256ജിബി വേരിയന്‍റില്‍ 2 വര്‍ഷത്തെ ഒഎസ് അപ്ഗ്രേഡുകളും 3 വര്‍ഷത്തെ സുരക്ഷാ അപ്ഗ്രേഡുകളും എച്ച്എംഡി സ്കൈലൈന്‍ വാഗ്ദാനം ചെയ്യുന്നു. 4600 എംഎഎച്ച് ബാറ്ററി, കസ്റ്റം ബട്ടണ്‍, വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍. ട്വിസ്റ്റഡ് ബ്ലാക്ക്, നിയോണ്‍ പിങ്ക് നിറങ്ങളില്‍ വരുന്ന എച്ച്എംഡി സ്കൈലൈന്‍ സെപ്റ്റംബര്‍ 17 അര്‍ധരാത്രി മുതല്‍, അാമ്വീി.ശി, ഒങഉ.രീാ എന്നിവയിലും റീട്ടെയില്‍ സ്റ്റോറുകളിലും വില്‍പനക്കെത്തും. 35,999 രൂപയാണ് വില. ലോഞ്ച് ഓഫറെന്ന നിലയില്‍ 33വാട്ട് ടൈപ്പ് സി ഫാസ്റ്റ് ചാര്‍ജറും ഫോണിനൊപ്പം സൗജന്യമായി ലഭിക്കും.
 
എച്ച്എംഡി ക്രെസ്റ്റ് 5 ജി, ക്രെസ്റ്റ് മാക്സ് 5 ജി എന്നിവയുടെ അവതരണത്തിന് ശേഷം, കലാത്മകതയും പ്രായോഗികതയും സമന്വയിപ്പിക്കുന്ന സ്മാര്‍ട്ട്ഫോണായ എച്ച്എംഡി സ്കൈലൈന്‍ ഞങ്ങള്‍ അവതരിപ്പിക്കുകയാണെന്ന് എച്ച്എംഡിയുടെ ഇന്ത്യ ആന്‍ഡ് എപിഎസി സിഇഒയും വൈസ് പ്രസിഡന്‍റുമായ രവി കുന്‍വാര്‍ പറഞ്ഞു. ആധുനിക ജീവിതത്തിന് അനുയോജ്യമായ ഒരു തടസമില്ലാത്ത അനുഭവമാണ് എച്ച്എംഡി സ്കൈലൈന്‍ പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *