കൊച്ചി: വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ ചെലവാക്കിയ കണക്ക് പുറത്തുവന്നതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കണക്കുകളാണ് പുറത്തുവന്നതെന്നും എവിടെയാണ് ഇതു തയ്യാറാക്കിയതെന്നും റവന്യു ആണോയെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര സര്‍ക്കാരിന് കൊടുത്ത മെമ്മോറണ്ടമെന്ന് മുഖ്യമന്ത്രി പറയുന്നു. ഇന്നലെയാണോ ഇതു കൊടുക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
മൃതദേഹം ദഹിപ്പിച്ചത് സൗജന്യമായി കിട്ടിയ സ്ഥലത്താണ്. എംഎല്‍എയും സന്നദ്ധ പ്രവര്‍ത്തകരുമാണ് ചെയ്തത്. എസ്ഡിആര്‍എഫ് മാനദണ്ഡമനുസരിച്ചല്ല മെമ്മൊറാണ്ടം.
ഇതില്‍ വ്യക്തതവരുത്തണം. സര്‍ക്കാറിനൊപ്പമാണ് ഞങ്ങള്‍. മെമ്മൊറാണ്ടം തയ്യാറാക്കേണ്ടത് ഇങ്ങനെ അല്ല. കിട്ടേണ്ട തുക കൂടി കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വലിയ അപാകത ഉണ്ടായി. സര്‍ക്കാരിനെ കുറ്റം പറയാനാണെങ്കില്‍ വേറെ എന്തൊക്കെ ഉണ്ട്.
ഇതില്‍ ഒരു സംസ്‌കാരം ഉണ്ടാക്കണം, ദുരന്തമുഖത്ത് ആണ്. സര്‍ക്കാര്‍ പറയട്ടെ. അവര്‍ക്ക് പണം ആവശ്യമുണ്ട്. അഡ്വാന്‍സ് തുക കിട്ടിയിട്ടില്ല. സര്‍ക്കാരിന് ഒരു പരാതിയും ഇല്ല. പിന്നെ ഞങ്ങള്‍ പരാതിയുമായി എങ്ങനെ പോകുമെന്നും വിഡി സതീശന്‍ ചോദിച്ചു.