ഡല്‍ഹി: ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി മന്ത്രി അതിഷിയെ തിരഞ്ഞെടുത്തിരുന്നു.
എഎപി നേതാക്കള്‍ അതിഷിയുടെ നിയമനത്തിന് ശക്തമായ പിന്തുണ അറിയിച്ചു. ബിജെപി നേതാക്കള്‍ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തി.
അതിഷിയുടെ മുഖ്യമന്ത്രി സ്ഥാനത്തെ രാമായണത്തിലെ ഭരതന്റെ അയോധ്യാ ഭരണവുമായാണ് എഎപി നേതാവ് സോമനാഥ് ഭാരതി താരതമ്യം ചെയ്തത്. കെജ്രിവാള്‍ രാമനാണെന്നും കെജ്രിവാളിന്റെ അഭാവത്തില്‍ അതിഷി ഭരതനായി ഡല്‍ഹിയുടെ ഭരണം നിര്‍വ്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അരവിന്ദ് കെജ്രിവാള്‍ എന്ത് തീരുമാനമെടുത്താലും ഞങ്ങള്‍ അദ്ദേഹത്തിനൊപ്പമാണ്. കെജ്രിവാള്‍ തിരിച്ചെത്തുന്നത് വരെ അതിഷി ഭരതന്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്യുമെന്ന് സോമനാഥ് ഭാരതി പറഞ്ഞു.