കൊച്ചി: ഇന്ത്യയില്‍ പുതിയ മേപ്പിള്‍ ഹേസല്‍ മെനു അവതരിപ്പിച്ച്  കൊക്കക്കോളയുടെ കോഫി ബ്രാന്‍ഡായ കോസ്റ്റ കോഫി.  ശരത്കാലത്തെ വരവേല്‍ക്കുന്നതിനായി മേപ്പിള്‍ ഹേസല്‍ ലാറ്റെ, ഐസ്ഡ് ലാറ്റെ, ഫ്രാപ്പെ എന്നീ മൂന്ന് വ്യത്യസ്ത ഫ്‌ലാവറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ കോഫി പ്രേമികള്‍ക്കായി, ക്വളിറ്റി, ഇന്നൊവേഷന്‍, തുടങ്ങിയവ ഉറപ്പാക്കുന്നതിലുള്ള  കോസ്റ്റ കോഫിയുടെ പ്രതിബദ്ധതയെ അടിവരയിടുന്നു.
 
ശരത്കാലത്തിന്റെ ചൈതന്യം പകര്‍ന്നു നല്‍കുന്ന ഈ പാനീയങ്ങള്‍, തണുത്തുറഞ്ഞ ദിവസങ്ങളില്‍ ചൂടാക്കാനായി സവിശേഷമായ രുചികളോടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. സമ്പന്നമായ ഹാസല്‍നട്ടിന്റെയും മധുരമുള്ള മേപ്പിള്‍ സിറപ്പിന്റെയും സംയോജനമാണ് മേപ്പിള്‍ ഹേസല്‍ ലാറ്റെയെ വ്യതിരിക്തമാക്കുന്നത്. ഇതേ രുചി, തണുപ്പിച്ചും ഉന്മേഷദായകമായ ഒരു ട്വിസ്റ്റോടെ മേപ്പിള്‍ ഹേസല്‍ ഐസ്ഡ് ലാറ്റെയില്‍ ലഭ്യമാണ്. ഒരു ഫ്രോസ്റ്റി ട്രീറ്റ് ആഗ്രഹിക്കുന്നവര്‍ക്ക് മേപ്പിള്‍ ഹേസല്‍ ഫ്രാപ്പെ ഒരു നല്ല ഓപ്ഷനാണ്. സീസണല്‍ ഫ്ളേവറുകളാല്‍ സമ്പന്നമാണ്  ഈ ക്രീമി ചില്ല്ഡ് ഡ്രിങ്ക്. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന കാപ്പി സംസ്‌കാരത്തിന്റെയും സീസണല്‍ രുചികളോടുള്ള വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയുടെയും തെളിവാണ് ഈ പുതിയ മെനു. പഴ്‌സണലൈസ്ഡും വൈവിധ്യപൂര്‍ണ്ണവുമായ കോഫി എന്ന ആശയത്തിലേക്കുള്ള ആഗോള മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ലോഞ്ച്.
 
മേപ്പിള്‍ ഹേസല്‍ മെനുവിലൂടെ ശരത്കാലത്തിന്റെ ഊഷ്മളതയും ആകര്‍ഷണീയതയും ഇന്ത്യയിലേക്ക് കൊണ്ടുവരാനായതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് കോസ്റ്റ കോഫി ഇന്ത്യ ആന്‍ഡ് എമേര്‍ജിങ് മാര്‍ക്കറ്റ്‌സ് ജനറല്‍ മാനേജര്‍ വിനയ് നായര്‍ പറഞ്ഞു. ‘കോസ്റ്റ കോഫിയില്‍, സീസണല്‍ അനുഭവങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ആളുകളെ ഒരുമിച്ചു കൊണ്ടുവരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മേപ്പിള്‍ ഹേസല്‍ കോഫികള്‍, ശരത്കാലത്തിന്റെ നല്ല ദിവസങ്ങള്‍ക്കും സുഖകരമായ നിമിഷങ്ങള്‍ക്കും അനുയോജ്യമായ ഒരു കൂട്ടാളിയാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
50 വര്‍ഷത്തിലധികമായി വൈവിധ്യമാര്‍ന്നതും ഗുണമേന്മയുള്ളതുമായ കോഫികള്‍ തയ്യാറാക്കുന്ന കോസ്റ്റ കോഫി, ഇന്ത്യയില്‍ കാപ്പി സംസ്‌കാരത്തില്‍ ഒരു വിപ്ലവം സൃഷ്ടിച്ച് സമ്പന്നമായ രുചിയും മിനുസമാര്‍ന്ന അനുഭവവും നല്‍കുന്നത് തുടരുന്നു. ഇന്ത്യയില്‍ കാപ്പി ഉപഭോഗം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, പുതുമയുള്ള ഉല്‍പ്പന്നങ്ങളിലൂടെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനും വിപുലീകരിക്കാനും കമ്പനി ശ്രമിക്കുന്നു. ഏറ്റവും പുതിയ മേപ്പിള്‍ ഹേസല്‍ മെനു ഇപ്പോള്‍ നിങ്ങളുടെ അടുത്തുള്ള കോസ്റ്റ കോഫി ഔട്ട്ലെറ്റില്‍ ലഭ്യമാണ് അല്ലെങ്കില്‍ https://www.costacoffee.in/ എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *