ഡല്‍ഹി: മകന്റെ അഞ്ചാം പിറന്നാള്‍ ആഘോഷത്തിനിടെ് യുവതി കുഴഞ്ഞു വീണ് മരിച്ചു. ഗുജറാത്തിലെ വല്‍സാദിലാണ് സംഭവം. മകന്റെ അഞ്ചാം പിറന്നാള്‍ ആഘോഷത്തിനിടെ ഹൃദയാഘാതം മൂലമായിരുന്നു മരണം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് യുവതി വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം.
വല്‍സാദിലെ റോയല്‍ ഷെല്‍ട്ടര്‍ ഹോട്ടലില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടിയ സമയത്താണ് സംഭവം. കുടുംബാംഗങ്ങള്‍ നൃത്തം ചെയ്യുന്നതും സ്ത്രീയും ഭര്‍ത്താവും അവരുടെ കുട്ടിയും സ്റ്റേജില്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
വീഴുന്നതിന് മുമ്പ് യുവതി കുഞ്ഞിനെ ഭര്‍ത്താവിന് കൈമാറുന്നതും തലയില്‍ കൈവയ്ക്കുന്നതും വേദിയിലേക്ക് കയറുന്നതും വീഡിയോയില്‍ കാണാം.
യുവതി ഭര്‍ത്താവിന്റെ തോളില്‍ തല ചാരി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.