ബിഎസ്എന്‍എല്‍ പ്രത്യേക ഓഫര്‍ ഫൈബര്‍-ടു-ദി-ഹോം കണക്ഷനിലും അവതരിപ്പിച്ചു. 2 എംബിപിഎസ് മുതല്‍ 300 എംബിപിഎസ് വരെ വേഗതയില്‍ ഈ ഇന്‍റര്‍നെറ്റ് സര്‍വീസ് ലഭ്യം. അതേസമയം ബിഎസ്എന്‍എല്ലിന്‍റെ ബ്രോഡ്‌ബാന്‍ഡ് കണക്ഷനില്‍ 1000 എംബിപിഎസ് വരെ വേഗം ലഭിക്കും. ആറ് മാസത്തേക്ക് 1,999 രൂപയ്ക്ക് ഭാരത് ഫൈബര്‍ നല്‍കുന്ന ഓഫറാണ് ഓണക്കാലത്ത് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.
ബിഎസ്എന്‍എല്ലിന്‍റെ ഭാരത് ഫൈബര്‍ കണക്ഷന്‍ എടുക്കാനായി bookmyfiber.bsnl.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. വെബ്സൈറ്റില്‍ പ്രവേശിച്ച് സര്‍വീസ് ടൈപ്പും സര്‍വീസ് സര്‍ക്കിളും പിന്‍കോഡും പേരും മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും ഒടിപിയും നല്‍കി ഭാരത് ഫൈബര്‍ കണക്ഷന്‍ ബുക്ക് ചെയ്യാം. 1800-4444 എന്ന നമ്പറില്‍ വിളിച്ചും കണക്ഷനെടുക്കാം. 
മോഡവും ഇന്‍സ്റ്റാലേഷനും സൗജന്യമാണ് എന്നതാണ് ഇതിന്‍റെ മറ്റൊരു ആകര്‍ഷണം. ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് വിതരണത്തില്‍ സാധാരണക്കാര്‍ക്ക് സാമ്പത്തിക ലാഭമുള്ളതും നവീനമായ സാങ്കേതികവിദ്യയിലുള്ള ബ്രോഡ‍്ബാന്‍ഡ് കണക്ഷനുമാണ് ഭാരത് ഫൈബര്‍. ഇന്‍റര്‍നെറ്റിനൊപ്പം ഐപിടിവിയും വോയ്‌സ് ടെലിഫോണ്‍ സര്‍വീസും ബിഎസ്എന്‍എല്‍ ഫൈബര്‍-ടു-ദി-ഹോം പ്രധാനം ചെയ്യുന്നുണ്ട്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *