തിരുവനന്തപുരം: വണ്ടൂരില്‍ നിപ സംശയിച്ച് നടത്തിയ പരിശോധനയില്‍ 13 ഫലങ്ങള്‍ നെഗറ്റീവ്. ഹൈ റിസ്‌ക് ഗണത്തില്‍ ഉള്‍പ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങളാണ് നെഗറ്റീവ് ആയത്. 
കഴിഞ്ഞദിവസം മലപ്പുറത്ത് നിപ സ്ഥിരീകരിച്ചെന്നും പ്രോട്ടോകോള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ 13 സാമ്പിളുകള്‍ നെഗറ്റീവായി. 26 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയിലാണ്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി അറിയിച്ചു. രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. രോഗവ്യാപനത്തിന് സാധ്യത കുറവാണെങ്കിലും ലക്ഷണമുള്ള മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ പരിശോധിക്കും.
മരിച്ച യുവാവ് ബാംഗ്ലൂരിലാണ് പഠിച്ചത്.  കര്‍ണാടക സര്‍ക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

By admin

Leave a Reply

Your email address will not be published. Required fields are marked *