എവർഗ്രീൻ നൈറ്റിന്റെ ബാനറിൽ ഡോ. ചൈതന്യ ആന്റണി കഥയും തിരകഥയും രചിച്ച് ചെറിയാൻ മാത്യു സംവിധാനം നിർവഹിച്ച സിനിമയാണ് ‘ദ വെയ്റ്റിങ് ലിസ്റ്റ്; ആൻ ആന്റിടോട്ട്’. ട്രാപ്പിൽ പെട്ടുപോകുന്ന ഒരു യുവതിയുടെ അതിജീവനത്തിനായുള്ള പോരാട്ടമാണ് ഈ സിനിമ. ഇരയാക്കപ്പെട്ട ഒരു യുവതിയുടെ അവകാശമാണ് അതിജീവനം.

അതിജീവനം എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് ഇരയാണ്. അതിജീവനത്തിനായി അവൾക്ക് വേട്ടക്കാരെ ഉന്മൂലനം ചെയ്യേണ്ടി വന്നേക്കാം. അത് ഇരയുടെ അവകാശമാണ്. ഇര എന്നു മുദ്ര കുത്തിയ സമൂഹത്തിൽ തല ഉയർത്തി നടക്കാൻ അവൾക്ക് ഉന്മൂലനം അനിവാര്യമെങ്കിൽ അത് അഗീകരിച്ചേ പറ്റൂ എന്ന വിപ്ലകരമായ ആശയം ഈ സിനിമ മുമ്പോട്ടു വെക്കുന്നു.

സെൽബി സ്‌കറിയ, സോഹൻ സീനു ലാൽ, കോട്ടയം രമേശ്‌, അവിനാശ്, ഷാജി സുരേഷ്, ജോയൽ, Dr അർച്ചന സെൽവൻ, Dr ചൈതന്യ ആന്റണി, ബിന്ദു, ദിലീപ് പൊന്നാട്ട്, റോബിൻ, രാധാകൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചീഫ് ക്യാമറ- വേണുഗോപാൽ ശ്രീനിവാസൻ, ക്യാമറ – വിനോദ്. ജി. മധു, എഡിറ്റർ – രതീഷ്  മോഹനൻ , ആക്‌ഷൻ – കാളി, അസോസിയേറ്റ് ഡയറക്ടർ – സുധീഷ് ഭദ്രൻ. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *