കല്പറ്റ: കർണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. വയനാട് പൂതാടി സ്വദേശികളായ ധനേഷ് മോഹൻ, ഭാര്യ അഞ്ജു, മകൻ ഇഷാൻ കൃഷ്ണ (6) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ധനേഷ് തെറിച്ചു പോകുകയും ഭാര്യയും കുഞ്ഞും ലോറിക്കടിയിലേക്കും വീഴുകയായിരുന്നു.