കോട്ടയം: തുടര്‍ച്ചയായി നഷ്ടം നേരിട്ട് റബര്‍ വിപണി. ചൂഷണത്തിന് ഇരയായി ഒട്ടുപാല്‍ വില്‍ക്കുന്ന കര്‍ഷകര്‍. ക്രബ് വ്യവസായികളും ഒട്ടുപാലിന് വിലയിടിച്ച് കര്‍ഷകരെ ചൂഷണം ചെയ്യുകയാണെന്ന് ആക്ഷേപമുണ്ട്.
കിലോക്ക് 155 രൂപ വരെ ഉയര്‍ന്ന ഒട്ടുപാലിന് വില 100ന് അടുത്താണ് നിലവില്‍ വില. ഉല്‍പ്പാദന ചിലവ് വര്‍ധിച്ചതോടെയാണ് കര്‍ഷകര്‍ ചിലവു കുറഞ്ഞ ഒട്ടുപാലിലേക്കു കര്‍ഷകര്‍ ചുവടുമാറ്റിയത്. എന്നാല്‍, വില ഉയര്‍ന്നു നിന്നിട്ടും ന്യായമായ വില നില്‍കാന്‍ പോലും വ്യവസായികള്‍ തയാറാകുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.
റബറിന് വില വര്‍ധിച്ചപ്പോള്‍ ഒട്ടുപാലിനും സമാനയി വില വര്‍ധിച്ചിരുന്നു. പക്ഷേ, റബറിന് വില കുറയും മുന്‍പു തന്നെ ഓട്ടുപാല്‍ വില കൂപ്പു കുത്തി. പിന്നാലെ റബര്‍ വിലയും കുറയുകയും ചെയ്തു. റെക്കോര്‍ഡ് വിലയിലേക്ക് ഉയര്‍ന്ന റബര്‍ വില ആര്‍.എസ്.എസ് നാല്ഗ്രേഡിന് കിലോക്ക് 229 രൂപയാണ്. കഴിഞ്ഞമാസത്തിന്റെ തുടക്കത്തില്‍ റബര്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. 247 രൂപയായിരുന്നു അന്നത്തെ റബര്‍ ബോര്‍ഡ് വില. 255 രൂപയ്ക്കു വരെ വില്‍പ്പന നടന്ന സ്ഥലങ്ങളുമുണ്ട്.
201112 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍.എസ്.എസ്. നാലിന് കിലോക്ക് ലഭിച്ച 243 രൂപയായിരുന്നു അതുവരെ ലഭിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇതാണ് മടികടന്നത്. ഈ സമയങ്ങളില്‍ റബര്‍ ഷീറ്റിന് ക്ഷാമം രൂക്ഷമായതോടെ 255 രൂപക്കുവരെ കോട്ടയം മാര്‍ക്കറ്റില്‍ വ്യാപാരം നടന്നിരുന്നു. എന്നാല്‍, പിന്നീട് വില താഴുകയായിരുന്നു. വ്യാപാരികളുടെയും കര്‍ഷകരുടെയും കൈവശമുള്ള സ്റ്റോക്ക് വിറ്റഴിക്കാനായി വ്യവസായികള്‍ സമ്മര്‍ദം ചെലുത്തിയതോടെയാണ് വില ഇടിഞ്ഞത്.
ഇതിനുപിന്നാലെ ടയര്‍ കമ്പനികള്‍ ഇറക്കുമതിക്കായി ബുക്ക് ചെയ്തിരുന്ന ചരക്ക് എത്തുകകൂടി ചെയ്തതോടെ വില പിന്നെയും ഇടിഞ്ഞു. കണ്ടെയ്നര്‍-കപ്പല്‍ ലഭ്യത കുറഞ്ഞതോടെയാണ് റബര്‍ ഇറക്കുമതി നിലച്ചത്. അടുത്തിടെ കണ്ടെയ്നര്‍ ക്ഷാമത്തിന് അയവ് വന്നതോടെ ടയര്‍ കമ്പനികള്‍ റബര്‍ ഇറക്കുമതി വീണ്ടും സജീവമാക്കുകയായിരുന്നു. ഇതാണ് വിലയിടിവിലേക്ക് നയിച്ചത്.