ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാളിന് പകരം അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും. എഎപി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനം ഒഴിയുന്ന അരവിന്ദ് കെജരിവാളാണ് മുഖ്യമന്ത്രി പദവിയിലേക്ക് അതിഷിയുടെ പേര് നിര്‍ദേശിച്ചത്. അതിഷി മുഖ്യമന്ത്രിയാവുന്നതോടെ, ഡല്‍ഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി മാറും. സുഷമ സ്വരാജ്, ഷീല ദീക്ഷീത് എന്നിവരാണ് ഇതിന് മുന്‍പ് മുഖ്യമന്ത്രി പദം അലങ്കരിച്ച മറ്റു വനിതകള്‍.രണ്ടുദിവസം മുന്‍പാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം അരവിന്ദ് കെജരിവാള്‍ നടത്തിയത്. രണ്ടുദിവസങ്ങള്‍ക്ക് ശേഷം താന്‍ മുഖ്യമന്ത്രി പദവി രാജിവെയ്ക്കുമെന്നാണ് അന്ന് കെജരിവാള്‍ പറഞ്ഞത്. ഇന്ന് വൈകീട്ട് 4.30ന് ലെഫ്.ഗവര്‍ണര്‍ വി കെ സക്‌സേനയെ സന്ദര്‍ശിച്ച് കെജരിവാള്‍ രാജിക്കത്ത് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എഎപി എംഎല്‍എമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതല്‍ നേതാക്കളും നിര്‍ദേശിച്ചത് അതിഷിയുടെ പേരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ധനം, റവന്യൂ, വിദ്യാഭ്യാസം അടക്കം 13 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്.https://eveningkerala.com/images/logo.png