കുവൈത്ത്; കുവൈത്തില്‍ സര്‍ക്കാര്‍ ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സംവിധാനമായ സഹ്ല്‍ ആപ്പ് വഴി ഇത് വരെയായി നടന്നത് 6 കോടിയില്‍ അധികം സേവനങ്ങളും ഇടപാടുകളും.
സാഹല്‍ വക്താവ് യൂസഫ് കാസിം ആണ് ഇക്കാര്യം അറിയിച്ചത്. ഇത് സ്ഥാപിച്ചു മൂന്ന് വര്‍ഷത്തിനകം രാജ്യത്തിനകത്തും പുറത്തും നിന്നുമായി സാഹല്‍ വഴി ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കളുടെ എണ്ണം 23 ലക്ഷം കവിഞ്ഞതായും അദ്ദേഹം പറഞ്ഞു.
2021 സെപ്റ്റംബര്‍ 15നാണ് സാഹല്‍ ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്.