കോഴിക്കോട്: കുറ്റ്യാടിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കടേക്കച്ചാല്‍ കുറ്റിപ്പുറത്തുകണ്ടി നുഹാ ഫാത്തിമ(14)യാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 
കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. പിതാവ്: റിയാസ് (കുവൈത്ത്). മാതാവ് നസ്രിയ ഒന്തത്ത്. സഹോദരങ്ങള്‍: മുഹമ്മദ് അദിനാന്‍, മുഹമ്മദ് അമീന്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *