കോട്ടയം: ഓണം ഓഘോഷിക്കാന്‍ നാട്ടിലേക്കു മടങ്ങാന്‍ തയാറെടുക്കുമ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളകള്‍ ഓര്‍ത്തു കാണില്ല ഇത്രയും ദുരിതമായിരിക്കും തങ്ങളുടെ യാത്രയെന്ന്.
ബംഗളൂരുവില്‍ നിന്നു നാട്ടിലെത്തി മടങ്ങിയ നാലുപേരടങ്ങുന്ന കുടുംബം യാത്രയ്ക്കു മാത്രം ചെലവാക്കേണ്ടി വന്നത് 56,000 രൂപയാണ്. ഈ പകല്‍ക്കൊള്ള സാധാരാണക്കാരുടെ കീശ കാലിയാക്കുകയാണ് ചെയ്തത്. എന്നാല്‍, പിടിച്ചുപറിക്കു കൂട്ടു നില്‍ക്കുന്ന നലപാടാണ് ജനപ്രതിനിധികളും സര്‍ക്കാരുകളും ചെയയ്തത്.
സ്പെഷല്‍ ട്രെയിനുകളുടെ അഭാവമാണ് യാത്രക്കാരെ ഏറെ വലച്ചത്. നാട്ടിലേക്കു വരാന്‍ മൂന്നോളം സ്പെഷല്‍ ട്രെയിനുകള്‍ റെയില്‍വേ ഏറെ വൈകിയാണെങ്കിലും പ്രഖ്യാപിച്ചെങ്കിലും തിരിച്ചുള്ള യാത്രയ്ക്കു അതു പോലും ഇല്ലാത്ത അവസ്ഥയാണുള്ളത്.
ബംഗളൂരുവിനുള്ള ട്രെയിനില്‍ വന്‍ തിരക്കാന് ഇന്നലെ മുതല്‍ അനുഭവപ്പെടുന്നത്. ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ശ്വാസമെടുക്കാന്‍ പോലുമാകാത്തത്ര തിരക്കുണ്ട്. എങ്ങനെ കുട്ടികളുമായി യാത്രചെയ്യും എന്ന ആശങ്കയാണ് പലരും പങ്കുവച്ചത്. മടക്കയാത്രയ്ക്കു വേണ്ടത്ര സൗകര്യം ഒരുക്കാന്‍ അധികൃതര്‍ തയാറാകാത്തത് കടുത്ത അനീതിയാണെന്നും യാത്രക്കാര്‍ പറയുന്നു.
അതേ സമയം, കേരളത്തില്‍ നിന്നു രണ്ടു കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും ഓണക്കാലത്ത് കൂടുതല്‍ ട്രെയിന്‍ അനുവധിക്കാന്‍ നടപടി എടുക്കാത്തതും കടുത്ത ജനരോഷത്തിന് കാരണമാകുന്നുണ്ട്. ആഘോഷങ്ങളുടെ നാടായ തൃശൂരില്‍ നിന്നും പാര്‍ലമെന്റിലേക്ക് എത്തിയ സുരേഷ് ഗോപിയും ബി.ജെ.പിയുടെ പ്രത്യേക പരിഗണനയില്‍ കേന്ദ്രമന്ത്രിയായ ജോര്‍ജ് കുര്യനുമെല്ലാം കേരളത്തിന്റെ ചെറിയ ആവശ്യങ്ങളോടു പോലും മുഖം തിരിക്കുന്ന നിപാടാണ് സ്വകീരിക്കുന്നത്.
ഓണക്കാലത്ത് വൈകി അനുവദിച്ച ചുരുക്കം ചില ട്രെയിനുകളുടെ പേരില്‍ യാത്രാദുരിതം ഒഴിവാക്കിയെന്നാണ് ചില ബി.ജെ.പി. നേതാകളുടെ അവകാശവാദം. ഓണക്കാലത്ത് കൊള്ളയ്ക്കിരയാവാതിരിക്കാന്‍ കൂടുതല്‍ ട്രെയിന്‍ അനുവദിച്ചില്ലെങ്കിലുമുള്ള ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍ എങ്കിലും അനുവദിക്കാമായിരുന്നെന്നും യാത്രക്കാര്‍ പറയുന്നു.
ഇപ്പോള്‍ ബംഗളുരു ചെന്നൈ ഉള്‍പ്പടെയുള്ള സ്ഥങ്ങളിലേക്കു മടങ്ങി പോകുന്നവരാണ് ഏറെ ബുദ്ധിമുട്ടു നേരിടുന്നത്. അതേ സമയം യാത്രാ ദുരിതം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരും കാര്യമായ ഒന്നും ചെയ്തില്ലെന്ന ആക്ഷേപമാണ് ഉര്‍ത്തുന്നത്.
കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസുകള്‍ നടത്തിയെങ്കിലും ഒന്നും പര്യാപതാമായിരുന്നില്ല. ഇതോടെ 6000-8000 രൂപയ്ക്കു അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തു യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.